Skip to main content

ദേശീയ സമ്മതിദായക ദിനം: ഡിജിറ്റൽ പോസ്റ്റർ, സ്ലോഗൻ മത്സരം

 

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായാണ് മത്സരങ്ങൾ. 

സ്ലോഗൻ രചനാ മത്സരം

ജനാധിപത്യത്തിൽ വോട്ടു ചെയ്യേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന സ്ലോഗനുകൾ എഴുതാം.
ഒരാൾക്ക് ഒരു എൻട്രിയാണ് സമർപ്പിക്കാവുന്നത്. തിരഞ്ഞെടുക്ക പ്പെടുന്ന ഏറ്റവും മികച്ച മൂന്ന് സ്ലോഗനുകൾക്ക് സമ്മാനം നൽകും.

ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗ്

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിൻ്റെ വോട്ടിംഗിൻ്റെ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ പോസ്റ്ററുകളും തയാറാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് സമ്മാനം നൽകും.

രണ്ടു വിഭാഗത്തിലും ഒരാൾക്ക് ഒരു എൻട്രിയാണ് സമർപ്പിക്കാവുന്നത്. സ്ലോഗനുകൾ /പോസ്റ്ററുകൾ electionsectionekm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2025 ജനുവരി 23 നകം സമർപ്പിക്കണം. അയയ്ക്കുന്ന വ്യക്തിയുടെ പൂർണ്ണമായ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ഇമെയിലിൽ രേഖപ്പെടുത്തണം. 

മത്സരവിജയികൾക്ക് ജനുവരി 25 ന് സംഘടിപ്പിക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷ ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.

date