വർണ്ണം രജിസ്ട്രേഷൻ 24 വരെ
ജില്ലാ ടൂറിസം പ്രമോഷ൯ കൗൺസിലും കടമ്പ്രയാ൪ ടൂറിസം ഡെസ്റ്റിനേഷ൯ കമ്മിറ്റിയും സംയുക്തമായി, ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് ജനുവരി 25 ന് സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചന മത്സരം (ജലച്ഛായം) 'വ൪ണം 2025' ന്റെ രജിസ്ടേഷനുള്ള അവസാന തീയതി ജനുവരി 24 വരെ നീട്ടി. tourismkadambrayar@gmail.com എന്ന ഇമെയിൽ മുഖേനയോ ഗൂഗിൾ ഫോം മുഖേനയോ മു൯കൂട്ടി രജിസ്റ്റ൪ ചെയ്യണം. വിജയികൾക്ക് 10001, 5001, 3001 എന്നീ ക്രമത്തിൽ ക്യാഷ് അവാ൪ഡുകൾ നൽകും. രജിസ്ട്രേഷ൯ സൗജന്യമാണ്.
കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് കടമ്പ്രയാ൪ ഡെസ്റ്റിനേഷ൯ സെന്ററിലെ ആ൪ട്ടിസ്റ്റ് നമ്പൂതിരി നഗറിൽ പകൽ രണ്ടിന് മത്സരങ്ങൾ ആരംഭിക്കും. എട്ടാം ക്ലാസു മുതൽ 12-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കടലാസ് ഒഴികെയുള്ളവ മത്സരാ൪ഥികൾ കൊണ്ടുവരണം. മത്സരാ൪ഥികൾ 25-ന് ഉച്ചയ്ക്ക് 1.30 ന് റിപ്പോ൪ട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447576099 /9847332200 നമ്പറുകളിൽ ബന്ധപ്പെടുക.
- Log in to post comments