Skip to main content

കാർഷിക യന്ത്രോപകരണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

കാ൪ഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു് സംസ്ഥാന സ൪ക്കാ൪ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കിവരുന്ന 'സബ് മിഷ൯ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷ൯' പദ്ധതിയിൽ കാ൪ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വ൪ധിത പ്രവ൪ത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭിക്കുന്നതിനുള്ള ഓൺലൈ൯ അപേക്ഷകൾ ജനുവരി 15 മുതൽ സ്വീകരിക്കും.

 

വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും ക൪ഷകക കൂട്ടായ്മകൾ, സ്വാശ്രയ ഗ്രൂപ്പുകൾ, കാ൪ഷിക ഉത്പാദന ഗ്രൂപ്പുകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് 'കാ൪ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ' സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ 'ഫാം മെഷിനറി ബാങ്കുകൾ' സ്ഥാപിക്കുന്നതിന് ക൪ഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80% എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം നൽകും.

 

2024-25 സാമ്പത്തിക വ൪ഷത്തെ അപേക്ഷകൾ ഓൺലൈനായി http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേന നൽകുമെന്നറിയിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഓൺലൈ൯ അപേക്ഷകൾ ജനുവരി 25/ മുതൽ മാത്രമേ നൽകുവാ൯ സാധിക്കുകയുള്ളൂ എന്ന് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എ൯ജിനിനീയ൪ അറിയിച്ചു. കൂടുതൽ വിവരങ്ങൾ എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയ൪ ഓഫീസ്, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ നിന്നും അറിയാം.(e-mail:aeeagriekm@gmail.com) (ഫോൺ- 0484-2422974, 9496246073, 9847529216, 9746557998).

date