Skip to main content

അറിയിപ്പുകൾ 2

സംസ്ഥാന ധനകാര്യ കമ്മീഷ൯ ഇന്ന് (24) ജില്ലയിൽ
 
സംസ്ഥാന ധനകാര്യ കമ്മീഷ൯ ജനുവരി ഇന്ന് (ജനുവരി 24) ജില്ലയിൽ സന്ദ൪ശനം നടത്തും. ജില്ലാ ആസൂത്രണ സമിതിയുമായി കമ്മീഷ൯ ച൪ച്ച നടത്തും. രാവിലെ 10 മുതൽ 12.30 വരെ ജില്ലാ പഞ്ചായത്ത് പ്രിയദ൪ശിനി ഹാളിലാണ് ച൪ച്ച. നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, സ്വീകരിക്കാ൯ കഴിയുന്ന പുതിയ രീതികൾ, പദ്ധതി നി൪വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സംയുക്ത പദ്ധതികൾ, തനത് വരുമാനം വ൪ധിപ്പിക്കുന്ന മാ൪ഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച് അഭിപ്രായങ്ങൾ സ്വരൂപിക്കും.

ഏഴാം ധനകാര്യ കമ്മീഷ൯ ചെയ൪മാ൯ ഡോ. കെ.എ൯. ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തുന്നത്. ധനകാര്യ കമ്മീഷന്റെ വിവരശേഖരണാ൪ഥമുള്ള ച൪ച്ചകൾക്കായുള്ള യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ് ആമുഖ പ്രഭാഷണം നടത്തും. ധനകാര്യ കമ്മീഷ൯ ചെയ൪മാ൯ ഡോ. കെ. എ൯. ഹരിലാൽ വിഷയാവതരണം നടത്തും. കൊച്ചി കോ൪പ്പറേഷ൯ മേയ൪ അഡ്വ. എം. അനിൽ കുമാ൪, ജില്ലാ പഞ്ചായത്തംഗങ്ങൾ, നഗരസഭ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസ൪ (ഇ൯ ചാ൪ജ്) ടി.ജ്യോതിമോൾ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസ൪ ഡോ. ടി.എൽ. ശ്രീകുമാ൪, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റ൪ ജുബൈരിയ ഐസക് തുടങ്ങിയവ൪ പങ്കെടുക്കും.

കേരള മീഡിയ അക്കാദമി  മാധ്യമ അവാര്‍ഡുകള്‍: ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ ഫെബ്രുവരി  10 വരെ സമര്‍പ്പിക്കാം. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയക്കണം.

ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയക്കണം. ഫോട്ടോകളുടെ 10x8 വലുപ്പത്തിലുള്ള പ്രിന്റുകള്‍ നല്‍കണം. അയക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ MP4 ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കേണ്ടതാണ്.  25,000/ രൂപയും  ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.
ഫെബ്രുവരി 10-ന് വൈകീട്ട്  അഞ്ചിനകം   സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030  വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.

date