അറിയിപ്പുകൾ 1
പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) കാറ്റഗറി നം.444/2023 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം ജനുവരി 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖല ഓഫീസില്‍ നടത്തും. അഭിമുഖത്തിന് മുന്നോടിയായി നടക്കുന്ന വെരിഫിക്കേഷനായി ഉദ്യോഗാര്‍ത്ഥികള്‍ അതത് ദിവസം രാവിലെ കൃത്യം എട്ടിന് അസല്‍ പ്രമാണങ്ങള്‍, ഒടിവി സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, മൂന്ന് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ 2025-26 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സിലേയ്ക്കും ആറാം ക്ലാസ്സിലേയ്ക്കും പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം 2,00,000/ രൂപയോ അതില്‍ കുറവോ ആയിരിക്കണം. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ആറാം ക്ലാസ് പ്രവേശനത്തിന് വരുമാന പരിധി ബാധകമല്ല. ഈ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ 2025 മാര്‍ച്ച് എട്ടിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ടത് www.stmrs.in വെബ് പോര്‍ട്ടല്‍ വഴിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20.
- Log in to post comments