അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷം അഞ്ച്,11 ക്ലാസുകളിലേക്കും ഒഴിവുള്ള ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്കും പ്രവേശനം (എസ് സി, എസ് ടി വിഭാഗത്തിലുളളവർക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി ജനുവരി 27 മുതൽ ഫെബ്രുവരി 11 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ നാലു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്.
അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലേയ്ക്കുള്ള പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല സംസ്ഥാനതല കായിക മത്സരങ്ങളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിൻ്റെയോ സബ് ജില്ലാ തലത്തിലെ മെഡൽ ലഭിച്ചതിന്റെയോ അടിസ്ഥാനത്തിലും സ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. സായ്, സ്പോർട്സ് കൗൺസിൽ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയർന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യമുണ്ട്. തലസ്ഥാനത്തെ മികച്ച സ്കൂളുകളിലുള്ള എല്ലാവിധ സൗകര്യങ്ങളും ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ, വെളളായണി, തിരുവനന്തപുരവുമായി ബന്ധപ്പെടണം. ഫോൺ: 7356075313, 9744786578 ജില്ലയിലെ സെലക്ഷൻ ട്രയൽ ഫെബ്രുവരി നാലിന് രാവിലെ എട്ടു മുതൽ സേക്രഡ് ഹാർട്ട് കോളേജ്, തേവര, കൊച്ചിയി ലാണ് നടത്തുന്നത്.
- Log in to post comments