Skip to main content

ഇ-കൊമേഴ്സ് സംരംഭകത്വ ബോധവൽക്കരണ ഏകദിന വർക്ക് ഷോപ്പ്

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കീഡ്) ഇ-കൊമേഴ്സ്  വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവത്കരണ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകർക്കായി ജനുവരി 31 ന് കളമശേരിയിലുള്ള കീഡിന്റെ ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഫ്ലിപ്കാർട്ട്,  ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ്, ഗവ ഇ മാർക്കറ്റ് പ്ലേസ്  പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജനുവരി 29-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വർക്ക്ഷോപ്പ് സൗജന്യമായതിനാൽ തിരെഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/ 2550322/9188922785.

 

date