സ്കോൾ - കേരള " ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്മെന്റ്" കോഴ്സ് അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞടുക്കപ്പെട്ട സ്കൂളുകളിൽ സംഘടിപ്പിക്കുന്ന " ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്കൂൾ മാനേജ്മെന്റ്" കോഴ്സ് ആദ്യ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി /തത്തുല്യ കോഴ്സിൽ വിജയം. ഉയർന്ന പ്രായപരിധി 45 വയസ്. നിലവിൽ വിവിധ വകുപ്പുകളിൽ ആയമാരായി സേവനം അനുഷ്ഠിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. നിർദ്ദിഷ്ട യോഗ്യതയുള്ളവർ www.scolekerala.org വെബ്സൈറ്റ് മുഖേന പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ ജില്ലാഓഫീസിൽ / സംസ്ഥാന ഓഫീസിൽ സ്പീഡ് / രജിസ്റ്റേഡ് തപാൽ മാർഗമോ നേരിട്ടോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ജില്ലാ ഓഫീസിലെ 0484-2377537, 9447913820 ഫോൺനമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments