Skip to main content

ഫെയർവേജസ് പുതുക്കുന്നതിനുള്ള യോഗം 30 ന്  

സംസ്ഥാനത്തെ മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഫെയർവേജസ് പുതുക്കി നിശ്ചയിക്കുന്നതിനായി  എറണാകുളം, ഇടുക്കി ജില്ലകൾക്കു വേണ്ടിയുള്ള തെളിവെടുപ്പ് യോഗം ജനുവരി 30 രാവിലെ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ ചേരും. തെളിവെടുപ്പ് യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ/ തൊഴിലുടമ  പ്രതിനിധികളും തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ അറിയിച്ചു.

date