Skip to main content

യുവജന ഗോത്രവർഗ വിനിമയ പരിപാടിക്ക് സമാപനം

കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര എറണാകുളം സംഘടിപ്പിച്ച 16 -ാമത് യുവജന ഗോത്രവർഗ വിനിമയ പരിപാടി സമാപിച്ചു. സമാപന പരിപാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ എന്നിവർ സംസാരിച്ചു. സമാപന ദിനമായ 26 നു യുവജനങ്ങൾ കളക്ട്രേറ്റിലെ റിപ്പബ്ലിക്ക് ദിന പരേഡിന് സാക്ഷ്യം വഹിച്ചു. മന്ത്രി പി രാജീവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

ഏഴു ദിവസം നീണ്ട പരിപാടിയിൽ യുവജനങ്ങൾക്കായി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു. ജില്ലാ വികസന കമ്മീഷണർ അശ്വതി ശ്രീനിവാസുമായി സംവാദവും സഘടിപ്പിച്ചു.

കലാപരിപാടികൾ, വിവിധ ഗോത്രവർഗ സമൂഹങ്ങളുടെ നൃത്താവതരണം എന്നിവയും നടന്നു.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, പുതുവൈപ്പ് ബീച്ച് എന്നിവ സന്ദർശിച്ചു. വാട്ടർ മെട്രോ, മെട്രോ റെയിൽ എന്നിവയിൽ യാത്ര ചെയ്തു. നേവൽ ബേസ്, നേവൽ മ്യൂസിയം, ലുലു മാൾ, കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്റർ എന്നിവയും സന്ദർശിച്ചു.

ഛത്തിസ്ഗഢ്, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാങ്ങളിലെ വിവിധ ജില്ലകളിൽ നിന്നും 200 യുവജനങ്ങങ്ങളും 20 പാരാമിലിറ്ററി സേനകളിലെ ഉദ്യോഗസ്ഥരും ആണ് പരിപാടിയിൽ പങ്കെടുത്തത്.

date