Skip to main content

ഒക്കൽ ഫാം ഫെസ്റ്റ് 30 മുതൽ

എറണാകുളം ജില്ലാ പഞ്ചായത്ത് കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ജനുവരി 30, 31 ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. ഫാം ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 30 വൈകിട്ട് 3 ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. കാ൪ഷിക പ്രദ൪ശനവും വിപണനവും, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദ൪ശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, റെയി൯ബോ ഡാ൯സ്, ട്രഷ൪ ഹണ്ട്, ഭക്ഷ്യമേള എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

 

ഉദ്ഘാടന ചടങ്ങിൽ മു൯ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യ൯ ജോസഫ് മുഖ്യാതിഥിയാകും. ബെന്നി ബഹനാ൯ എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ തുടങ്ങിയവ൪ പങ്കെടുക്കും. ഫാം ഫെസ്റ്റിന്റെ സമാപന സമ്മേളനം ഫെബ്രുവരി രണ്ടിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

date