Skip to main content

ഫെയർ വേജസ്  കമ്മിറ്റി  തെളിവെടുപ്പ് നടത്തി

സംസ്ഥാനത്തെ മോട്ടോർ ട്രാൻസ്‌പോർട് മേഖലയിലെ തൊഴിലാളികളുടെ ന്യായ വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി സർക്കാർ നിയമിച്ചിട്ടുള്ള ന്യായവേതന കമ്മിറ്റി എറണാകുളം, ഇടുക്കി ജില്ലകൾക്കുള്ള തെളിവെടുപ്പ് എറണാകുളം ഗസ്റ്റ് ഹൗസിൽ  നടത്തി.

 *കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെയർ വേജസ് കമ്മിറ്റി ചെയർമാനും കൊല്ലം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുമായ  ഡി.സുരേഷ് കുമാർ ആമുഖ സംഭാഷണം നടത്തി. തൊഴിലുടമകളെ പ്രതിനിധീകരിച്ചു 
 ടി.ഗോപിനാഥൻ, ലോറൻസ് ബാബു,
കെ.ജെ.സ്റ്റാലിൻ എന്നിവരും വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ടി.കെ. രാജൻ,എം. എസ്. സ്കറിയ, മലയാലപ്പുഴ ജ്യോതിഷ് കുമാർ,എ*. സി. കൃഷ്ണൻ,ടി. സി. വിജയൻ,വി.എ.കെ. തങ്ങൾ തുടങ്ങിയവരും തൊഴിലാളികളും പങ്കെടുത്തു.

date