Skip to main content

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആർ.ടി.എം.എസ് മെഷീൻ സ്ഥാപിച്ചു

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ ആർ.ടി.എം.എസ് മെഷീൻ Repetitive transcranial magnetic stimulation (rTMS) ഉപയോഗിച്ചുള്ള നൂതന ചികിത്സ ആരംഭിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ചികിത്സാ പദ്ധതിയാണിത്. മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുക, ബൗദ്ധികമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, വേദന ഒഴിവാക്കുക എന്നിവയാണ് മെഷീന്റെ ഗുണങ്ങൾ. 

 

രോഗികൾക്ക് ഒ പിയിൽ നിന്ന് സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ആർ റ്റി എം എസ് ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടതില്ല. ഇത് താരതമ്യേന സുരക്ഷിതമായ ഒരു ചികിത്സാ പദ്ധതിയാണ്. 

 

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായിട്ടാണ് ഈ നൂതന ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതെന്നും മാനസികാരോഗ്യ വിഭാഗം മേധാവി ഡോക്ടർ ടി വി അനിൽകുമാർ അറിയിച്ചു.

date