Skip to main content

അറിയിപ്പുകൾ 1

വൈദ്യുതി ഉപയോക്താക്കൾക്കായി ഉപഭോക്തൃ കമ്മിഷനിൽ 
ഒത്തു തീർപ്പ് -അദാലത്ത് ഇന്ന് (01) 

 കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടു നിലവിലുള്ള കേസുകൾ പരിഹരിക്കുന്നതിന്
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ
ഇന്ന് (01) രാവിലെ 11 മുതൽ അദാലത്/ ഒത്തുതീർപ്പ് സംഘടിപ്പിക്കുന്നു.

കതൃക്കടവിലുള്ള ഉപഭോക്തൃ കമ്മിഷൻ ഓഫീസിലാണ്  അദാലത്ത്.  കെ.എസ്.ഇ.ബി പ്രിൻസിപ്പൽ ലീഗൽ അഡ്വൈസർ എസ് എച്ച് പഞ്ചാപകേശന്റെ നേതൃത്വത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥരും മീഡിയേറ്റർമാരും നേതൃത്വം നൽകും.

പി എസ് സി 
എറണാകുളം 
മേഖലാ ഓഫീസ് ശിലാസ്ഥാപനം ഇന്ന് (01)

കേരള പബ്ലിക് സ൪വീസ് കമ്മീഷന്റെ എറണാകുളം മേഖലാ/ജില്ലാ ഓഫീസ് ഓൺലൈ൯ പരീക്ഷാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഇന്ന് (01) രാവിലെ 9.30 ന് എറണാകുളം ടൗൺഹാളിൽ മന്ത്രി പി. രാജീവ് നി൪വഹിക്കും. പബ്ലിക് സ൪വീസ് കമ്മീഷ൯ ചെയ൪മാ൯ ഡോ. എം.ആ൪. ബൈജു അധ്യക്ഷത വഹിക്കും. മേയ൪ അഡ്വ. എം. അനിൽ കുമാ൪, ഹൈബി ഈഡ൯ എംപി, ടി.ജെ. വിനോദ് എംഎൽഎ, കമ്മീഷനംഗങ്ങളായ ഡോ. സ്റ്റാനി തോമസ്, അഡ്വ. സി.ബി. സ്വാമിനാഥ൯, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, ജിസിഡിഎ ചെയ൪മാ൯ കെ. ചന്ദ്ര൯ പിള്ള, കൗൺസില൪മാരായ രജനി മണി, ബിന്ദു ശിവ൯, പി എസ് സി സെക്രട്ടറി സാജു ജോ൪ജ്, മേഖലാ ഓഫീസ൪ ജോസ് ഫ്രാ൯സിസ് തുടങ്ങിയവ൪ പങ്കെടുക്കും.

എറണാകുളം ജില്ലാ ക്ഷീരസംഗമം ഇന്ന് (01) തിരുമാറാടിയില്‍

 
 ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലാ ക്ഷീരസംഗമം ക്ഷീരസഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ മില്‍മ, കേരളാ ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ഇന്ന് (01)  പിറവം തിരുമാറാടി ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ തിരുമാറാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അങ്കണത്തില്‍ നടത്തും.
 
് രാവിലെ 8 ന് തിരുമാറാടി ക്ഷീരസംഘത്തില്‍  ജില്ലാ ക്ഷീര ഉത്പാദക യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വല്‍സലന്‍ പിള്ള പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അങ്കണത്തില്‍ 'സമന്വയം' - ക്ഷീരവികസന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വ്വഹിക്കും. 
 12 ന് പൊതുസമ്മേളനം ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍, എം.എല്‍.എമാര്‍, എം.പിമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍, മില്‍മ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകരെയും ക്ഷീരസംഘങ്ങളേയും മറ്റ് സമ്മാനാര്‍ഹരെയും ചടങ്ങില്‍ ആദരിക്കും.

date