Skip to main content

ഗതാഗത നിയന്ത്രണം

 

 

ചാലക്കുടി - ആനമല റോഡില്‍ കിഫ്ബി പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട് ചെക്‌പോസ്റ്റ് മുതല്‍ ചാലക്കുടി ഭാഗത്തേക്ക് 10 കി.മീ ദൂരം ബി.സി ടാറിങ്ങ് പ്രവൃത്തി പുനരാരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 3) മുതല്‍ ഫെബ്രുവരി 17 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ എമര്‍ജന്‍സി വാഹനങ്ങളൊഴികെ പ്രവൃത്തി നടക്കുന്ന റീച്ചില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെയും സ്വകാര്യ ബസ്സുകളുടെയും സമയം ഇതനുസരിച്ച് ക്രമീകരിക്കും. വാഹന ഗതാഗതം വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ രാവിലെ 7.30 മുതല്‍ 3.30 വരെയും മലക്കപ്പാറയിലുമുള്ള ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ രാവിലെ 9.30 മുതല്‍ 4 മണി വരെയും നിയന്ത്രിക്കും.

date