36 കോടി രൂപയുടെ കരട് വികസന പദ്ധതിയുമായി മരട് നഗരസഭ
മരട് നഗരസഭയുടെ 2025-26 വർഷത്തെ വാർഷിക കർമപദ്ധതി തയ്യാറാക്കുന്നതിനുള്ള വികസന സെമിനാർ കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. കുണ്ടന്നൂരിലുള്ള പെട്രോ ഹൗസിൽ നടത്തിയ പരിപാടിയിൽ കരട് പദ്ധതിരേഖ പ്രകാശനവും നടന്നു. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണം , വിദ്യാഭ്യാസം, ആരോഗ്യം , വനിതാക്ഷേമം
കൃഷി, മൃഗസംരക്ഷണം, വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ വയോജനക്ഷേമ പദ്ധതികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഊന്നൽ നൽകി 36 കോടി രൂപയുടെ കരട് പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത് .
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് കെ മുഹമ്മദ് , റിനി തോമസ്, ശോഭ ചന്ദ്രൻ , ബിനോയ് ജോസഫ്, ബേബി പോൾ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.പി. സന്തോഷ്, കൗൺസിലർമാരായ സി. ആർ.ഷാനവാസ്, സിബി സേവ്യർ , പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, ബെൻഷാദ് നടുവില വീട്, അജിത നന്ദകുമാർ, ദിഷ പ്രതാപൻ, എ.ജെ. തോമസ്,ടി.എം. അബ്ബാസ്, പത്മപ്രിയ വിനോദ്, മോളി ഡെന്നി ,ജയ ജോസഫ് , രേണുക ശിവദാസ് , ജെയ്നി പീറ്റർ , സീമ ചന്ദ്രൻ , കെ.വി സീമ., ഷീജ സാൻകുമാർ , ഇ.പി. ബിന്ദു , ജിജി പ്രേമൻ, ഉഷ സഹദേവൻ, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം എന്നിവർ പ്രസംഗിച്ചു. നഗരസഭാ പരിധിയിലെ വിവിധ രാഷ്ട്രീയ പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രഗത്ഭർ വികസന സെമിനാറിൽ പങ്കെടുത്തു.
- Log in to post comments