Skip to main content

വാദ്യോപകരണ കലാകാരന്മാരുടെ  ആലോചനായോഗം

 

    ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പട്ടികജാതി യുവാക്കള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ വാദ്യോപകരണ കലാകാരന്മാരുടെ  ആലോചനായോഗം നടത്തും.ഡിസംബര്‍ നാല് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളിലാണ് യോഗം നടക്കുക. പട്ടികജാതി യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്കോ സമിതികള്‍ക്കോ ബാന്‍ഡ് സെറ്റ്, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതമായി പിരിച്ചെടുത്താണ് പദ്ധതി നടപ്പാക്കുക. പരിചയവും പ്രാവീണ്യവുമുള്ള ഗ്രൂപ്പുകള്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നവരും വാദ്യോപകരണ കലാകാരന്മാരും  സംഘാടകരായ വ്യക്തികള്‍ക്കും യോഗത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

date