Skip to main content

സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തി

ടിജെ വിനോദ് എം.എൽ.എയുടെ കരുതലായ് എറണാകുളം സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായുള്ള സൗജന്യ കണ്ണട വിതരണവും കണ്ണ് പരിശോധനയും എറണാകുളം ടൗൺ ഹാളിൽ നടത്തി.

 

വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ.ഡോ ആൻ്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ടിജെ വിനോദ് എം.എൽ.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, മനു ജേക്കബ്, ഡോ. ജുനൈദ് റഹ്മാൻ, ഐ.എം.എ സെക്രട്ടറി ഡോ.സച്ചിൻ സുരേഷ്, വിജു ചൂളയ്ക്കൽ, സനൽ നേടിയതറ, സിന്റാ ജേക്കബ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ഡിസംബറിൽ നടത്തിയ ക്യാമ്പിൽ കണ്ണട നിർദ്ദേശിച്ചിരുന്ന 487 വക്തികൾക്ക് കണ്ണട വിതരണം നടത്തി. ഇന്നലെ പരിശോധന നടത്തിയവർക്ക് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് കണ്ണടകൾ വാങ്ങാവുന്നതാണെന്ന് എം.എൽ.എ അറിയിച്ചു.

date