Post Category
ഭക്ഷ്യ സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള നൂതന എഫ്.എസ്.എസ്.എ.ഐ പദ്ധതികളായ "സേവ് ഫുഡ്, ഷെയർ ഫുഡ്, ഷെയർ ജോയ്", "റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ (ആർ.യു.സി.ഒ)" എന്നിവയുടെ സെമിനാറും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എറണാകുളം കെ.എച്ച്.ആർ.എ ഭവനിൽ നടന്ന പരിപാടിയിൽ എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ നിമിഷ ഭാസ്കർ, റാണി ചാക്കോ, രാജീവ് സൈമൺ, ആദർശ് വിജയ് തുടങ്ങിയർ സംസാരിച്ചു.
date
- Log in to post comments