Skip to main content

എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജലപരിശോധനാ ലാബ് ആരംഭിച്ചു

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി

ഹരിത കേരളം മിഷനും വിദ്യാഭ്യാസ വകുപ്പും കൊച്ചി നഗരസഭയും ചേർന്ന് എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ജല പരിശോധന ലാബിന്റെയും കൊച്ചി കോർപറേഷനും ഹരിത വികസന ഏജൻസി ജിസും ചേർന്ന് മാലിന്യ സംസ്കരണത്തെ സംബന്ധിച്ചു സംഘടിപ്പിച്ച ഏകദിന ശിൽപശാല യുടേയും ഉത്ഘാടനം കൊച്ചി നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ വി എ ശ്രീജിത്ത് നിർവഹിച്ചു. എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

 മിനിറാം കെ. (പ്രിൻസിപ്പൽ), ശ്രീജ പി.എസ് , ഡോ. രമേശ് (ജിസ് , സിറ്റി കോർഡിനേറ്റർ), ജോഷി വർഗീസ് (ഹീൽ കോർഡിനേറ്റർ) , നിസ. എ (ഹരിത കേരളം മിഷൻ), രാജശ്രീ കുമ്പളം (ഹീൽ ക്ലബ് കൺവീനർ ) , അബിഗേൽ തോമസ് (ഹീൽ ക്ലബ് ലീഡർ ) എന്നിവർ സംസാരിച്ചു

സോളിഡ് വേസ്റ്റ് മാനേജ്മെൻറ്, കമ്പോസ്റ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.

date