Skip to main content

മഹാരാജാസ് കോളേജിൽ ആർടിഐ ക്ലബ്ബ് ഉദ്ഘാടനം

വിവരാവകാശ നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ആർടിഐക്ലബ്ബിൻറെ ഉദ്ഘാടനം ഇന്ന് (18) രാവിലെ 11 ന് വിവരാവകാശ കമ്മീഷണർ ഡോ. എ.എ. ഹക്കിം നിർവ്വഹിക്കും. എറണാകുളം മഹാരാജാസ് ജി എൻ ആർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷജില ബീവി അധ്യക്ഷത വഹിക്കും.

 

 ഡിബി ബിനു (പ്രസിഡൻറ് ജില്ല ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ) മുഖ്യപ്രഭാഷണം നടത്തും .

 

ഐപ്പ് ജോസഫ് (സ്റ്റേറ്റ് കോർഡിനേറ്റർ പരിവർത്തൻ) ഡോ. ജി എൻ പ്രകാശൻ (വൈസ് പ്രിൻസിപ്പൽ; കൺവീനർ ആർ ടി എ ക്ലബ്) ഡോ. എം എസ് മുരളി (ഗവേണിംഗ് ബോഡി മെമ്പർ), ഡോ. ശ്രീകുമാർ (ഐക്യു എ സി കോഡിനേറ്റർ)

 ബിജി എംസി (അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

date