Skip to main content

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൗജന്യ പരിശീലനം

മോഡൽ കരിയർ സെൻ്റർ (ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്) നോർത്ത് പറവൂർ സംഘടിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോംപ്റ്റ് എഞ്ചിനീയറിംഗ് സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24 ന് രാവിലെ 11 മുതൽ നോർത്ത് പറവൂർ ഗൈഡ് ലൈൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ട്രെയിനിംഗ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ 9946015003 നമ്പറിൽ ബന്ധപ്പെടുക.

date