ഉല്ലാസ് - ന്യൂ ഇന്ത്യ സാക്ഷരത പരിപാടി ആരംഭിക്കുന്നു
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ഉല്ലാസ് -ന്യൂ ഇന്ത്യ സാക്ഷരത പരിപാടി മൂന്നാം ഘട്ടത്തിന് ജില്ലയിൽ തുടക്കമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് ജില്ലയിൽ പദ്ധതി ആരംഭിക്കും . പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗവും, പ്രേരക് സംഗമവും ഇന്ന് ( വെള്ളി) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എം. ജെ ജോമി, സനിത റഹിം, ആശ സനിൽ, ഡോണോ മാസ്റ്റർ , തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജെ ജോയ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ , പ്രേരക് മാർ, സാക്ഷരതാ സമിതി അംഗങ്ങൾ, തുല്യതാ പഠിതാക്കൾ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ ഉള്ള പ്രമുഖർ പങ്കെടുക്കും.
- Log in to post comments