Post Category
മന്ത്രിമാർ മ്യൂസിയം സന്ദർശിച്ചു
തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ തിരുവനന്തപുരം മ്യൂസിയം സന്ദർശിച്ചു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി. സുധാകർ, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ എന്നിവർ ശ്രീചിത്ര ആർട്ട് ഗ്യാലറിയും നാച്വറൽ ഹിസ്റ്ററി മ്യൂസിയവും നേപ്പിയർ മ്യൂസിയവും സന്ദർശിച്ചു. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന മ്യൂസിയം, പുരാവസ്തു, പുരാരേഖ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അതിഥികളെ സ്വീകരിച്ചു.
പി.എൻ.എക്സ് 832/2025
date
- Log in to post comments