വാഴക്കുളം ബ്ലോക്കിൽ ഭൂജലവകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
വാഴക്കുളം ബ്ലോക്കിൽ ഭൂജലവകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ വാഴക്കുളം ബ്ലോക്ക് ജനപ്രതിനിധികൾക്കും കുടുംബശ്രീ പ്രവർത്തകർക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അൻവർ അലി ശില്പശാല ഉദ്ഘാടനം ചെയ്തു.
ഭൂജല ഗുണനിലവാരവും പൊതു ജനാരോഗ്യവും,ഭൂജല സംരക്ഷണവും പരിപാലനവും,എന്നീ വിഷയങ്ങളെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.
ശില്പശാലയോടനുബന്ധിച്ച് ആലപ്പുഴ ഭൂജല വകുപ്പ് ഹൈഡ്രോജിയോളജിസ്റ്റ് സാന്റി എസ് ആർ, എറണാകുളം ജില്ലാ ഭൂജല വകുപ്പ് റീജണൽ അനലിറ്റിക്കൽ ലാബ് ജൂനിയർ കെമിസ്റ്റ് എം സുരേഷ്കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു
ഭൂലജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസർ കെ യു അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്ഥിരം സമിതി അധ്യക്ഷരായ അസീസ് മൂലയിൽ, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യൻ, കെ വി രാജു, ജോയിന്റ് ബി ഡി ഒ എസ് ദിലീപ്, ഭൂജല വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി റെജി, ഹൈഡ്രോ ജിയോളജിസ്റ്റ് മഞ്ജു കെ കെ എന്നിവർ സംസാരിച്ചു.
- Log in to post comments