Skip to main content

അഭിമുഖ പരീക്ഷ

        കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ കീഴ്ശാന്തി (കാറ്റ നം. 19/2023) തസ്തികയുടെ അഭിമുഖ പരീക്ഷ മാർച്ച് 3ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 9 മണി മുതൽ നടക്കും. ഷെഡ്യൂൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർഥിയുടെ ദേവജാലിക പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും ഇന്റർവ്യൂ മെമ്മോയും സഹിതം ഹാജരാകണം. അഭിമുഖ പരീക്ഷ സംബന്ധിച്ച അറിയിപ്പ് ദേവജാലിക പ്രൊഫൈലിൽ നൽകിയിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പറിലും ലഭിക്കും.

പി.എൻ.എക്സ് 837/2025

date