Skip to main content

മരട് നഗരസഭയിൽ ഹോട്ടലുകളിൽ പരിശോധന

മരട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഹോട്ടലുകൾ വൃത്തിഹീനമായ സാഹചര്യത്തിലാണോ പ്രവർത്തനം, ഗുണനിലവാരം തുടങ്ങിയവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. 

 

മരട് കൊട്ടാരം ഭാഗത്ത് എട്ട് ഹോട്ടലുകളിൽ പരിശോധന നടത്തി. ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 10000 രൂപ പിഴയിടാക്കി. 

 

ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ, എ എസ് അനീസ്, വിനു മോഹൻ, കെ ആർ ഹനീസ്, അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

date