Skip to main content

ഊരമന ശിവലി - സെൻട്രൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 25)*

രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഊരമന ശിവലി - സെൻട്രൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് ( ഫെബ്രുവരി 25) രാവിലെ 11.30 ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്. ഊരമന ശിവലിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ്ജ് എം.പി അതിഥിയാവും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date