Skip to main content

മന്ത്രി ഒ. ആർ. കേളുവുമായി കൂടിക്കാഴ്ച

        പട്ടികവർഗ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത രജിസ്റ്റേഡ് സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാർച്ച് 5ന് രാവിലെ 10.45ന് തിരുവനന്തപുരം, തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു കൂടിക്കാഴ്ച നടത്തും. സംസ്ഥാനതലത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, സ്ഥാന പദവി, ഫോൺ നമ്പർ, പ്രസ്തുത കൂടി കാഴ്ച്ചയിൽ നിർദേശിക്കാൻ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാർച്ച് ഒന്നിനകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ stdd.pub@gmail.com ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302311, 0471 2303229.

 

പി.എൻ.എക്സ് 881/2025

date