Skip to main content

പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 12-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ അനുശ്രീ ജി.എസ് ഒന്നാം റാങ്കിനും  ശിവപ്രസാദ് എസ്.ആർ രണ്ടാം റാങ്കിനും  കൊച്ചി സെന്ററിലെ ഭരത് മോഹൻ പി.എസ് മൂന്നാം റാങ്കിനും അർഹരായി. കോഴിക്കോട് എടക്കര അനുഗ്രഹത്തിൽ  ഗോപാലൻകുട്ടിയുടെയും സി. ശാരദയുടെയും  മകളാണ് ഒന്നാം റാങ്ക് നേടിയ അനുശ്രീ ജി.എസ്. തിരുവനന്തപുരം പുളിയറക്കോണം ആനന്ദ് ഭവനിൽ കെ.സി. ശിവൻകുട്ടിയുടെയും പി രേണുകയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ ശിവപ്രസാദ് എസ്.ആർ. മൂന്നാം റാങ്ക് നേടിയ ഭരത്മോഹൻ പി.എസ്  തൃശൂർ ത്രിവേണി പോണത്ത് വീട്ടിൽ സുരേഷിന്റെയും ദീപയുടെയും മകനാണ്. പരീക്ഷാഫലം www.keralamediaacademy.org ൽ ലഭിക്കും.

പി.എൻ.എക്സ് 885/2025

date