Skip to main content

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

1995 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ട ( രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട 1994 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർ ) ഉദ്യോഗാർത്ഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാം. ഏപ്രിൽ 30 വരെ നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഹാജരായോ ദൂതൻ മുഖേനയോ എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in 

 എന്ന ഓൺലൈൻ പോർട്ടൽ വഴിയോ രജിസ്ട്രേഷൻ പുതുക്കാം. 0484-2440066

date