Skip to main content

ജനകീയ കാൻസർ ക്യാമ്പയിനിൽ പങ്കാളികളായി ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം നോർത്ത്

* മന്ത്രി വീണാ ജോർജ് പോസ്റ്റർ പ്രകാശനം ചെയ്തു

ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കാളികളായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ ഇന്നർവീൽ ക്ലബ്ബിന്റെ ട്രിവാൻഡ്രം നോർത്ത്. ക്യാമ്പയിന്റെ ഭാഗമായി സെർവിക്കൽ കാൻസർ നിർണയ ക്യാമ്പ് മാർച്ച് ഒന്നാം തീയതി വേട്ടമുക്ക് റസിഡൻസ് അസോസിയേഷൻ അങ്കണവാടി ഹാളിൽ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

മാർച്ച് ഒന്നാം തീയതി വികെ പ്രശാന്ത് എംഎൽഎയുടെ സാന്നിധ്യത്തിലാണ് സെർവിക്കൽ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പിആർഎസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഇന്നർവീൽ ക്ലബ് ഓഫ് ട്രിവാൻഡ്രം നോർത്ത് പ്രസിഡന്റ് ശൈലജ ശരത്ത്, സെക്രട്ടറി ലതിക നായർ, വേട്ട മുക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി വേണുഗോപാൽ എന്നിവരും മറ്റ് ക്ലബ് മെമ്പർമാരും ക്യാമ്പിൽ പങ്കെടുക്കും. രോഗനിർണയ ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമാണ്.

പി.എൻ.എക്സ് 930/2025

date