Post Category
ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ഓഫീസിൽ നിന്നും വായ്പയെടുത്ത് ഒരു ലക്ഷത്തിന് മുകളിൽ കുടിശ്ശിക നിൽക്കുന്നതും റവന്യൂ റിക്കവറി നേരിടുന്നതുമായ തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ വായ്പകളിൽ ഒറ്റ തവണ തീർപ്പാക്കൽ മാർച്ച് 31 വരെ നടപ്പിലാക്കും. ഒറ്റ തവണ തീർപ്പാക്കലിന്റെ ഭാഗമായി മാർച്ച് 5നും 7നും തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടക്കുന്ന അദാലത്തിൽ പിഴ പലിശയിൽ ഇളവ് അനുവദിക്കും.
പി.എൻ.എക്സ് 948/2025
date
- Log in to post comments