Skip to main content

സാഹസിക വിനോദ സഞ്ചാര മേഖലയിൽ നിരവധി അവസരങ്ങളൊരുക്കികൊണ്ട്  അസാപ് കേരള- പവർഗ്രിഡ് കോർപറേഷന്റെ സി.എസ്.ആർ പ്രോജക്റ്റ് ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, പവർഗ്രിഡ് കോർപ്പറേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന PADI സർട്ടിഫൈഡ്  ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.

പദ്ധതി മുഖാന്തിരം തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി മേഖലയിലെ 20 യുവതി യുവാക്കൾക്ക് ഡൈവിംഗ് കോഴ്‌സുകളിൽ പരിശീലനം നൽകും. ഒരു വിദ്യാർത്ഥിക്ക് ഒരു ലക്ഷം രൂപയോളം പവർ ഗ്രിഡ്ഡിന്റെ  സിഎസ്ആർ മുഖേന ലഭ്യമാക്കുന്നു. ഈ പദ്ധതിയിലേക്ക് പ്രവേശനം നേടിയവരിൽ 2 പേർ പെൺകുട്ടികളാണ് എന്നത് ശ്രേദ്ധയമാണ്.

അസാപ്പിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വെച്ച് ക്ലാസുകളും, കോവളം കടൽ കേന്ദ്രീകരിച്ച് പ്രായോഗിക പരിശീലനവും നടക്കും. ടൂറിസം, അഡ്വഞ്ചർ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉള്ള കോഴ്സാണിത്. യുവാകൾക്ക് സ്വയം തൊഴിലിലും ഏർപ്പെടാൻ കഴിയും.

വാർഡ് കൗൺസിലർ പനയടിമ ജോൺ അധ്യക്ഷനായി. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷ് ടി എ മുഖ്യപ്രഭാഷണം നടത്തി. അസാപ് കേരള ഫണ്ടിങ് വിഭാഗം മേധാവി കമാൻഡർ വിനോദ് ശങ്കർ, പവർഗ്രിഡ് കോർപറേഷൻ എച്ച് ആർ ഓഫീസർ രേഷ്മ ഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. അസാപ് കേരള ഫണ്ടിങ് അസോസിയേറ്റ് ഡയറക്ടർ ഇസ്മായിൽ കെ ബഷീർ സ്വാഗതവും അസാപ് കേരള പ്രോഗ്രാം മാനേജർ അരുൺ സി വിജയൻ നന്ദിയും പറഞ്ഞു.

പി.എൻ.എക്സ് 951/2025

date