Post Category
സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാ ബത്ത അനുവദിച്ചു
പാലക്കാട് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാബത്തയായി 24,28,500 രൂപ അനുവദിച്ചതായി ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അറിയിച്ചു. ജില്ലയിലെ 97 സി.ഡി.എസ്സുകളിലെ ചെയര്‍പേഴ്സണ്‍മാര്‍ക്കൊഴികെയുള്ള 1619 സി.ഡി.എസ് അംഗങ്ങള്‍ക്കായി പ്രതിമാസം 500 രൂപ നിരക്കിലാണ് തുക അനുവദിച്ചിട്ടുള്ളത്. 2025 ജനുവരി മുതല്‍ മൂന്ന് മാസത്തേക്കുള്ള തുകയാണിത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുന്നതിലും വിവിധ പദ്ധതികള്‍ താഴെ തട്ടില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിലും മുഖ്യപങ്കു വഹിക്കുന്നവരാണ് ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന സി.ഡി.എസ് അംഗങ്ങള്‍.
date
- Log in to post comments