അങ്കണവാടി കം ക്രഷിൽ നിയമനം
പൂക്കോട്ടൂർ പള്ളിമുക്ക് കുറുക്കൻകുന്ന് അങ്കണവാടിയിൽ പ്രവർത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് ഏഴിലെ (പള്ളിമുക്ക്) സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35. ക്രഷ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടുവും ഹെൽപ്പർ തസ്തികയിലേക്ക് പത്താം ക്ലാസും വിജയിക്കണം. അപേക്ഷ ഫോം മാതൃക പൂക്കോട്ടൂർ ഐ സി ഡി എസ് ഓഫീസ്, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിരതാമസം തെളിയിക്കുവാൻ പഞ്ചായത്ത്/ വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ശിശു വികസന പദ്ധതി ഓഫീസർ,ഐ സി ഡി എസ് മലപ്പുറം അഡീഷണൽ, പൂക്കോട്ടൂർ പി.ഒ പിൻ-676517 വിലാസത്തിൽ മാർച്ച് 15ന് വൈകീട്ട് നാലിനകം അപേക്ഷിക്കണം.
- Log in to post comments