വികസിത് ഭാരത് യൂത്ത് പാര്‍ലമന്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വികസിത ഭാരത സങ്കല്പങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ ആശയരൂപീകരണം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. `വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ https://mybharat.gov.in/meca events/viksit-bharat-south-parliament എന്ന പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്താണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. അവസാന തീയതി മാര്‍ച്ച് ഒമ്പത്. മാര്‍ച്ച് 17നകം ജില്ലാതല മത്സരങ്ങളും 20നകം സംസ്ഥാനതല മത്സരങ്ങളും നടക്കും. സംസ്ഥാനതല മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് ദേശീയതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഓഫീസിൽ നിന്ന് ലഭിക്കും. ഫോണ്‍: 9961834752.
- Log in to post comments