Post Category
പോസ്റ്റോഫീസ് ആര്‍ ഡി; സുരക്ഷിതത്വം ഉറപ്പാക്കണം
പോസ്റ്റോഫീസ് ആര്‍ ഡി നിക്ഷേപകർ സുരക്ഷിതത്വം ഉറപ്പാക്കി ലഘു സമ്പാദ്യ പദ്ധതിയിൽ ഇടപാടുകൾ നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജൻ്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താം. ഏജൻ്റിന് കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ രേഖപ്പെടുത്തി കയ്യൊപ്പ് വാങ്ങണം. നിക്ഷേപകർക്ക് ഇടപാടുമായി ബന്ധപ്പെട്ട ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട സീൽ വച്ച് നൽകുന്ന പാസ് ബുക്ക് മാത്രമാണ്. എല്ലാമാസവും തുക അടയ്ക്കുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
date
- Log in to post comments