Post Category
ഫാര്‍മസിസ്റ്റ് നിയമനം കൂടിക്കാഴ്ച്ച 10ന്
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് 10ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടത്തും. യോഗ്യത കേരള സര്‍ക്കാര്‍ അംഗീകൃത നഴ്സ് കം ഫാര്‍മസിസ്റ്റ് കോഴ്സ് (എന്‍.സി.പി) അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (സിസിപി). പ്രായപരിധി 18-55. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തി പരിചയം അധികയോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍- 0467- 2206886
date
- Log in to post comments