Skip to main content

മദ്രസാ അധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മദ്രസാ അധ്യാപക ക്ഷേമനിധിയിൽ 2024 -25 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് പത്തിനകം ക്ഷേമനിധി വിഹിതം പോസ്റ്റ് ഓഫീസ് വഴി അടയ്ക്കണം. അതത് സാമ്പത്തിക വർഷം ക്ഷേമനിധി വിഹിതം അടയ്ക്കാതെ കുടിശ്ശിക വരുത്തിയാൽ ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ വരുന്നതിനും അംഗത്വം റദ്ദാവുന്നതിനും കാരണമാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date