Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഇന്ന്

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഇന്ന് (നവംബര്‍ 30) രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.  ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന നീതിയും സംരക്ഷണവും നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും ലഭിക്കാത്തത് സംബന്ധിച്ച പുതിയ പരാതികള്‍ കമ്മീഷന്‍ പരിഗണിക്കും.  പരാതികള്‍ വെള്ളപേപ്പറില്‍ വ്യക്തമായി എഴുതി നല്‍കിയാലും മതി.  അതോടൊപ്പം കമ്മീഷന്‍ മുമ്പാകെ ഓരോരുത്തരുടെയും പരാതികള്‍ പറയുന്നതിനും അവസരമുണ്ടാവും.  നിയമാനുസൃതമല്ലാതെ ഏതെങ്കിലും സഹായമോ ആനുകൂല്യമോ അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ പരിഹാരം കണ്ടെത്തുന്നതിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കും.  സിവില്‍ കോടതിയുടെ അധികാരത്തോടെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.  സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും രേഖകളും തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെടാനും സാക്ഷികളെ വിസ്തരിക്കാനും കമ്മീഷന് അധികാരമുണ്ട്.  മുസ്ലീം, കൃസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാരാണ് ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

 

date