Skip to main content

വനിതകൾക്കായി സൗജന്യ സിനിമാ പ്രദർശനം

വനിതാദിനമായ മാർച്ച് എട്ടിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) വനിതകൾക്കായി സൗജന്യ സിനിമാപ്രദർശനം ഒരുക്കുന്നു. കെഎസ്എഫ്ഡിസി നിർമ്മിച്ച് മനോജ് കുമാർ സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യകഎന്ന ചിത്രത്തിന്റെ ശനിയാഴ്ച ദിവസത്തെ മാറ്റിനി ഷോ ആണ് ഓരോ തിയേറ്ററുകളിലും ആദ്യം എത്തുന്ന 100 സ്ത്രീകൾക്കായി സൗജന്യമായി പ്രദർശിപ്പിക്കുന്നത്.

തിരുവനന്തപുരം നിള തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടു മണിക്കും ആലപ്പുഴ ശ്രീ തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും ചേർത്തല കൈരളി തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും കോഴിക്കോട് ശ്രീ തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും ചിറ്റൂർ ശ്രീ തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കും വടക്കൻ പറവൂർ കൈരളി തിയേറ്ററിൽ ഉച്ചയ്ക്ക് രണ്ടേകാലിനും ആണ് സൗജന്യ ഷോകൾ. ആദ്യം എത്തുന്ന 100 സ്ത്രീകൾക്ക് മാത്രമാണ് സൗജന്യ ടിക്കറ്റുകൾ ലഭ്യമാകുക.

പി.എൻ.എക്സ് 1033/2025

date