പരിസരം മാത്രമല്ല മനസ്സും ശുദ്ധീകരിക്കണം : പ്രൊഫ. എം. കെ സാനു
പരിസരവും റോഡും മാത്രമല്ല, നമ്മുടെ ഹൃദയം കൂടി ശുചീകരിക്കണമെന്ന് പ്രൊഫ. എം. കെ.സാനു അഭിപ്രായപ്പെട്ടു. കൊച്ചി മുനിസിപ്പല്‍ കോര്പറേഷന് , ഹരിത കേരളം മിഷന്, ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷന്, കുടുംബശ്രീ, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാലിന്യമുക്ത നവ കേരളം ശുചീകരണയത്നവും ശുചിത്വ പദയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത കേരളത്തിന് എല്ലാവരും അവരവരുടെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാനു മാസ്റ്ററുടെ വസതിയില്‍ നിന്നും ആരംഭിച്ച പദയാത്ര കരിയര്‍ സ്റ്റേഷന് റോഡ് വഴി സൗത്ത് മെട്രോ സ്റ്റേഷന് സമീപം സമാപിച്ചു. കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ പത്മജ എസ് മേനോന് അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് എറണാകുളം ജില്ലാ പ്രസിഡണ്ട് ഡി. ബി. ബിനു, കൊച്ചി കോര്പ്പറേഷന് സെക്രട്ടറി പി. എസ്. ഷിബു, ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര് എസ് ഗോപകുമാര്‍, കെ. വി. പി. കൃഷ്ണകുമാര്‍, കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന് പ്രസിഡണ്ട് പി.എ സദാശിവന്, ഹരിത മിഷന് കൊച്ചി കോര്പ്പറേഷന് റിസോര്‍സ് പേഴ്സണ്‍ നിസ.എ, സി. ഡി. അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂര്യ മോള് എം. സി., റിസോര്‍സ് പേഴ്സണ്‍ അന്ന വലന്ഡിന എന്നിവര്‍ പ്രസംഗിച്ചു. സെന്റ് തെരേസാസ് കോളേജ്, സെന്റ് ആല്‍ബര്‍ട്സ് കോളേജ്, എറണാകുളം ലോ കോളേജ്, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റ് ജോസഫ്സ് യു. പി. സ്കൂള്‍ കരിത്തല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും, തൊഴിലാളി സംഘടനപ്രതിനിധികളും പങ്കെടുത്തു.
- Log in to post comments