Skip to main content

വിവേകാനന്ദ സ്പര്‍ശം' നാലിന്

സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 'വിവേകാനന്ദ സ്പര്‍ശം' എന്ന പേരില്‍ ഡിസംബര്‍ 22 വരെ നടക്കുന്നു.  
മലപ്പുറം ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകുന്നേരം അഞ്ചിന് മലപ്പുറം ടൗണ്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും.  പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.  ജില്ലയിലെ ജനപ്രതിനിധികള്‍ സംബന്ധിക്കും.  വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രബന്ധ രചനാ മത്സരം, വൈകീട്ട് മൂന്നിന് സെമിനാര്‍, വിവേകാനന്ദ കൃതികളുടെ അവതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ഭാരത്ഭന്‍ അവതരിപ്പിക്കുന്ന മള്‍ട്ടി മീഡിയ ദൃശ്യാവിഷ്‌കാരമായ നവോത്ഥാന സന്ധ്യ എന്നിവയും നടക്കും.  
'വിവേകാനന്ദ സ്പര്‍ശം' സംഘാടന സമിതി യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രമോദ്ദാസ് ഉദ്ഘാടനം ചെയ്തു.  മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയപ്രോട്ട് അധ്യക്ഷനായി.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, അക്കാദമി അംഗം പുലികോട്ടില്‍ ഹൈദരാലി എന്നിവര്‍ പങ്കെടുത്തു.

date