Post Category
അങ്കണവാടി അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റീജിയണല്‍ ഏർളി ഇൻ്റർവെൻഷൻ സെന്‍റര്‍ ( ആർ ഇ ഐ സി) ആന്‍ഡ് ഓട്ടിസം സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി അധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
കുട്ടികളുടെ വളർച്ചയിലെ നാഴികക്കല്ലുകള്‍ എന്ന വിഷയത്തിലായിരുന്നു പരിശീലനം.
ആർ ഇ ഐ സി നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായരുടെ നേതൃത്വത്തിൽ ഡോ. അനു പീറ്റര്‍, ഡോ.ശ്രീലക്ഷ്മി, സൈക്കോളജിസ്റ്റ് അശ്വതി, ഒപ്റ്റോമെട്രിസ്റ്റ് മിഞ്ചു, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റ് സിനോയ്, സ്‌പീച്ച് തെറാപ്പിസ്റ്റ്
അനുമോൾ, ആർ ഇ ഐ സി മാനേജർ ലിനി ഗ്രിഗറി, സോഷ്യല്‍ വര്‍ക്കര്‍ ആരതി എന്നിവർ സംസാരിച്ചു.
മാർച്ച് 19 ന് പുറക്കാട് പഞ്ചായത്തിലെ അങ്കണവാടി അധ്യാപകർക്കുള്ള ക്ലാസ് നടക്കും.
date
- Log in to post comments