Skip to main content
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കണ്ണൂരിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ഗവ. മോഡൽ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച പഠനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

പഠനോൽപന്നങ്ങളുടെ പ്രദർശന മികവിൽ ജില്ലാതല പഠനോത്സവം

​കുട്ടികൾ തയ്യാറാക്കിയ പഠനോൽപന്നങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായി കണ്ണൂർ ഗവ. മോഡൽ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പഠനോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കണ്ണൂരിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പഠനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങളാണ് പഠനോത്സവത്തിന്റെ ഭാഗമായി നടന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായി. കൗൺസിലർ അഡ്വ പി.കെ.അൻവർ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ പ്രകാശനം ചെയ്തു. സമഗ്രശിക്ഷ കണ്ണൂർ ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഇ.സി വിനോദ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ എ.എസ്.ബിജേഷ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് കടന്നപ്പള്ളി, കണ്ണൂർ നോർത്ത് എ.ഇ.ഒ ഒ.സി പ്രസന്ന കുമാരി, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി അഞ്ജന, എസ്.ആർ.ജി കൺവീനർ ഇ.ആർ നിർമല, ബി.ആർ.സി ട്രെയിനർ എം. ഉനൈസ്, പി.ടി.എ വൈസ് പ്രസിഡന്റ് മഹറൂഫ് എന്നിവർ സംസാരിച്ചു.

date