ജൈവസാക്ഷ്യപത്രത്തിന് അപേക്ഷിക്കാം
ജൈവകൃഷിചെയ്യുന്ന കര്‍ഷകര്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ജൈവസാക്ഷ്യപത്രത്തി നായി അപേക്ഷിക്കാം. രാസവളങ്ങള്‍, രാസകിടനാശിനികള്, രാസകുമിള്‍നാശിനികള്‍, കളനാശിനികള്‍, ഹോര്‍മോണുകള്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍, അവയുടെ സാന്നിധ്യമുളള വളങ്ങള്‍, രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമുള്ള മറ്റു വളങ്ങള്‍. രാസവളര്ച്ചാത്വരകങ്ങള്, കൃത്രിമ പ്രിസര്‍വേറ്റിവ് വസ്തുക്കള്‍, രാസവസ്തുക്കള്‍ ഉപയോഗിച്ച് പരിചരണം നടത്തിയ വിത്തുകള്‍ എന്നിവ ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവര്‍ക്കാണ് പി.ജി.എസ്. സര്ട്ടിഫിക്കേഷന് നല്‍കുന്നത്. കര്‍ഷകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയാണ് ജൈവസാക്ഷ്യപത്രം നല്‍കുന്നത്. ഇതിനായി വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടാം.
ജില്ലയില്‍ ഇതുവരെ 3,339 കര്‍ഷകര്‍ സൗജന്യമായി സര്ട്ടിഫിക്കേഷന് കൈവരിച്ചു. കൃഷിവകുപ്പിനു കീഴില്‍ 'ആത്മ' (അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ്റ് ഏജന്‍സി) മുഖേനയാണ് സാക്ഷ്യപത്രം നല്‍കുന്നത്. സര്‍ക്കാര്‍ സംവിധാനംവഴി തികച്ചും സൗജന്യമായി നല്കുന്ന പി.ജി.എസ്. സര്ട്ടിഫിക്കേഷന് പദ്ധതി ഗുണമേ• സാക്ഷ്യപ്പെടുത്തുന്ന തോടൊപ്പം ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുന്നു.
- Log in to post comments