'നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ 75 വര്‍ഷങ്ങള്‍'; ' ആഘോഷങ്ങള്‍ക്ക് പെരുവയലിൽ തുടക്കം
നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ 75 വര്‍ഷങ്ങള്‍ ദേശവ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന് കേരള നോര്‍ത്ത് റീജ്യനല്‍ ഓഫീസ് നടത്തുന്ന ആഘോഷങ്ങള്‍ പെരുവയലിൽ തുടങ്ങി.
'നാഷണല്‍ സാമ്പിള്‍ സര്‍വ്വേ: ചരിത്രവും പ്രാധാന്യവും സര്‍വ്വേ പ്രയോജനങ്ങളും' എന്ന വിഷയത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹാളില്‍ ക്യാമ്പയിൻ സംഘടിപ്പിച്ചു. ദേശീയ വനിത ദിനം കൂടി ആചരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള, 75 ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേര് പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, എന്‍എസ്ഒ ഡയറക്ടറും റീജ്യനല്‍ മേധാവിയുമായ മുഹമ്മദ് യാസിര്‍ എഫ്, ഡി ഇ എസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ്, എന്‍എസ്ഒ അസി. ഡയറക്ടര്‍ പി കെ ജനാര്ദ്ദനന് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ അംഗനവാടികളിലും മറ്റ് പൊതുസ്ഥലങ്ങളിലും തൈ നട്ടും സാമ്പിള്‍ സര്‍വേയെ സംബന്ധിക്കുന്ന ലഘുലേഖകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തും എന്‍ എസ് ഒ സ്റ്റാഫും ക്യാമ്പയിനില്‍ പങ്കെടുത്തു. ദേശവ്യാപകമായി നടക്കുന്ന ആഘോഷങ്ങള്‍ 2025 ഒക്ടോബറിലാണ് അവസാനിക്കുന്നത്.
എലത്തൂരിൽ പട്ടയ അസംബ്ലി ഇന്ന്
എലത്തൂര്‍ മണ്ഡലം പട്ടയ അസംബ്ലി വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 14 ന് രാവിലെ 10.30 ന് ചേളന്നൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
- Log in to post comments