ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓൺലൈൻ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്നു 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2025-26 അധ്യയനവർഷത്തേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ ഇന്നു (മാർച്ച് 14) മുതൽ ആരംഭിക്കും. 8ാം ക്ലാസിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് www.polyadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ 8 വരെ അപേക്ഷ സമർപ്പിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 7-ാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി. പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ 10 രാവിലെ 10 മണി മുതൽ 11.30 വരെ അതാത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ വച്ച് നടത്തും. തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രിൽ 15 ന് പ്രസിദ്ധീകരിക്കും. പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്ക് www.polyadmission.org/ths വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2542355.
പി.എൻ.എക്സ് 1124/2025
- Log in to post comments