Skip to main content

ആരോഗ്യം ആനന്ദം" ചോറ്റാനിക്കരയിൽ കാൻസർ രോഗ നിർണയ ക്യാമ്പ് മാർച്ച് 20ന്

സംസ്ഥാന സർക്കാരിൻ്റെ "ആരോഗ്യം ആനന്ദം" പരിപാടിയുടെ ഭാഗമായി ചോറ്റാനിക്കര പഞ്ചായത്തിൽ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. എരുവേലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാർച്ച് 20 ന് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവഹിക്കും.

 

 രാവിലെ 9.30 മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. സ്ത്രീകളിൽ ഉണ്ടാവുന്ന സെർവിക്കൽ കാൻസർ, സ്തനാർബുദം എന്നിവ മുൻകൂട്ടി കണ്ടെത്തുവാൻ സാധിക്കുന്നത്തിനുള്ള പരിശോധന സംവിധാനങ്ങളും ക്യാമ്പിൽ സജ്ജീകരിക്കുന്നതാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

date